ബലാത്സഗം ചെയ്യപ്പെട്ട 12 വയസുകാരിയോട് സമൂഹത്തിന്റെ കൊടുംക്രൂരത ;’ശുദ്ധീകരിക്കാന്‍’ തല മൊട്ടയടിച്ചു,ഗ്രാമവാസികള്‍ക്ക് മാംസഭക്ഷണവും മദ്യവും ദരിദ്രകുടുംബം നല്‍കണമെന്ന് നാട്ടുകൂട്ടം

Gambinos Ad
ript>

ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയില്‍ 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയടിച്ചു. ഗ്രാമത്തിലെ ആളുകളാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് വിധേയയാക്കിയത്.

Gambinos Ad

കഴിഞ്ഞ മാസം 21 ന് പെണ്‍കുട്ടിയും അമ്മയും കേന്ദ്ര പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടിന് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കെടുക്കയായിരുന്നു. ഇവിടെ വച്ച് അര്‍ജ്ജുന്‍ യാദവ് എന്ന യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്‌.

അടുത്ത ദിവസം ഗ്രാമീണര്‍ നാട്ടുകൂട്ടം വിളിച്ചു. അവിടെ വച്ച് അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം കുറ്റക്കാരനായി കണ്ടെത്തി. പക്ഷേ പിഴ നല്‍കിയതിന് ശേഷം പോകാന്‍ അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം അനുവദിച്ചു.

പിന്നീട്, ഫെബ്രുവരി നാലിന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് വീണ്ടും നാട്ടുകൂട്ടം വിളിച്ചു. കുട്ടിയെ കുളിപ്പിച്ച് ശേഷം ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയിടക്കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ തീരുമാനം. മാത്രമല്ല കുട്ടിയുടെ കുടുംബാംഗങ്ങള്‍ മാംസ ഭക്ഷണവും മദ്യവും ഉള്‍പ്പെടയുള്ള വിരുന്നും നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ക്ക് ശുദ്ധീകരണത്തിനു വേണ്ടി ഒരുക്കാനും മുതിര്‍ന്നവര്‍ നിര്‍ദേശിച്ചു.

സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ വീടിനു പുറത്തു പോലും ഇറങ്ങുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസ കൂലിയ്ക്കു വേല ചെയ്യുന്നവരാണ്. ഛത്തീസ്ഗഢിലെ ബെയ്ഗാ സമുദായത്തില്‍പ്പെട്ടവരാണ് ഇവരന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.