ഹിന്ദുക്കളോട് ആര്‍.എസ്.എസ്സിന് പ്രത്യേക താല്‍പര്യമില്ല, എല്ലാവരും ഒരു പോലെയെന്ന് മോഹന്‍ ഭാഗവത്

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച് രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ “അഖില ഭാരതീയ കാര്യകാരി മണ്ഡ”ലില്‍ പങ്കെടുക്കവെ ആര്‍എസ്എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. “നമുക്ക് ആരോടും വിദ്വേഷമില്ല. രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുന്ന, മെച്ചപ്പെട്ട ഒരു സമൂഹത്തിനായി രാഷ്ട്രനിര്‍മാണം നടത്താന്‍ നമ്മള്‍ ഒരുമിച്ചു പോകണം,” അദ്ദേഹം പറഞ്ഞു.

Read more

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച് രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ “അഖില്‍ ഭാരതീയ കാര്യകാരി മണ്ഡ”ലില്‍ പങ്കെടുക്കവെ ആര്‍എസ്എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. “നമുക്ക് ആരോടും വിദ്വേഷമില്ല. രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുന്ന, മെച്ചപ്പെട്ട ഒരു സമൂഹത്തിനായി രാഷ്ട്രനിര്‍മാണം നടത്താന്‍ നമ്മള്‍ ഒരുമിച്ചു പോകണം,” അദ്ദേഹം പറഞ്ഞു.