ആള്‍ട്ട് ന്യുസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സൂബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ്‌ചെയ്തു

 

 

വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തി എന്ന് ആരോപിച്ചാണ് അറസ്റ്റ്. സുബൈറിന്റെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

മറ്റൊരു കേസില്‍ ചോദ്യം ചെയ്യാനാണ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിച്ചതെന്ന് ആള്‍ട്ട് ന്യൂസിന്റെ മറ്റൊരു സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പറഞ്ഞു. അറസ്റ്റിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ കോപ്പി നല്‍കുന്നില്ലന്നും -അദ്ദേഹം ട്വീറ്റ് ചെയ്തു.