'ഞാന്‍ എവിടെ പോയാലും സംസ്ഥാനസര്‍ക്കാര്‍ എനിക്ക് സുരക്ഷാ വാഹനം തരണം'; യോജിച്ച സുരക്ഷ നല്‍കിയില്ലെന്നാരോപിച്ച് മോദിയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു

തനിക്ക് യോജിച്ച വിധത്തിലുള്ള സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ ധര്‍ണയിരുന്നു. ജയ്പൂരില്‍ നിന്നും ഉയദ്പൂരിലെത്തിയ പ്രഹ്‌ളാദ് ദാമോദര്‍ ദാസ് മോദിയാണ് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത്.

ജയ്പൂരില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് ഉദയ്പൂരെത്തിയ ദാമോദര്‍ ദാസ് തനിക്ക് എസ്‌കോര്‍ട്ട് പോരുന്ന പൊലീസുകാര്‍ക്ക് പ്രത്യേക വാഹനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്. ജയ്പൂര്‍ -അജ്മീര്‍ ദേശീയ പാതയില്‍ ഭാഗ്‌റു പൊലീസ് സ്റ്റേഷനിലാണ് സംഭവം.

“ഞാന്‍ എവിടെ പോയാലും ആ സംസ്ഥാനത്തെ സര്‍ക്കാര്‍ എനിക്ക് എസ്‌കോര്‍ട്ട് വാഹനം സുരക്ഷ ഉദ്യോഗസ്ഥരടക്കം തരണം. ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് നരേന്ദ്ര മോദിയോടോ എന്നോടോ ചില പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് വാഹനം അനുവദിക്കാത്തത്.-പ്രഹ്‌ളാദ് മോദി പറഞ്ഞു. കമ്മീഷണര്‍ രണ്ട് പൊലീസ്‌കാരെ തന്നു. എന്നാല്‍ വാഹനം തന്നില്ലെന്നും മോദി കൂട്ടി ചേര്‍ത്തു.