സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ ‘വഴി’ കണ്ടെത്തി പ്രധാനമന്ത്രി; മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തുമെന്ന് മോദി

Gambinos Ad
ript>

കക്കൂസുകള്‍ നിര്‍മിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള മോദി സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്ത്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന കക്കൂസുകള്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് മോദി സര്‍ക്കാരിന്റെ പുതിയ ശ്രമം. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രധാനന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പദ്ധതി പുറത്തുവിട്ടത്.

Gambinos Ad

യൂറോപ്പില്‍ ധാരാളം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരിടമുണ്ട്. ആകര്‍ഷകമായ ചുവര്‍ ചിത്രങ്ങളാല്‍ അലങ്കരിച്ച വീടുകളുള്ള ഒരിടമാണത്. സമാന സാഹചര്യം രാജ്യത്തെ ഗ്രാമങ്ങളിലും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി സൂചന നല്‍കിയത്. വീടുകള്‍ക്ക് പകരം കക്കൂസാണ് ഇന്ത്യയില്‍ മനോഹരമായ ചുമര്‍ ചിത്രങ്ങളുമായി നിര്‍മിക്കാനൊരുങ്ങുന്നതെന്ന് മാത്രം.

ഈ മനോഹരമായ കക്കൂസുകള്‍ കാണാന്‍ ഒരുനാള്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്നും മോദി പറഞ്ഞു. അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വച് സുന്ദര്‍ ശൌചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് കക്കൂസുകളുടെ പുറംമോടി കൂട്ടിയിരിക്കുന്നത്.