സന്യാസിനിയായ സ്ത്രീയെ അധിക്ഷേപിക്കുന്നു; സ്ഫോടനക്കേസ് പ്രതിയായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ച് മോദി

ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് മോദി ആരോപിച്ചു. സന്യാസിനിയായ സ്ത്രീയെ കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറയുന്നത്.

ഏറ്റുമുട്ടലുകളെ ഇവര്‍ വ്യാജഏറ്റുമുട്ടലുകളായി ചിത്രീകരിക്കും. ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണമാണെന്നു പറഞ്ഞ മോദി കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് നുണ പ്രചരിപ്പിക്കും. 1984 ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മകന്‍ രാജീവ് ഗാന്ധി പറഞ്ഞത് വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നാണ്.

ആയിരക്കണക്കിന് സിഖുകാരെയാണ് ഡല്‍ഹിയില്‍ കൂട്ടക്കൊല ചെയ്തത്. ഇത് ഭീകരവാദമായിരുന്നില്ലേ എന്നും മോദി ചോദിച്ചു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചു. കൂട്ടക്കൊലയ്ക്ക് മേല്‍നോട്ടം വഹിച്ചതായി ആരോപണം നേരിടുന്ന കമല്‍നാഥിനെ ഇവര്‍ മുഖ്യമന്ത്രിയാക്കി മോദി പറഞ്ഞു.

സ്വന്തം പേരില്‍ കേസുള്ള, ജാമ്യത്തിലുള്ള സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ് ബറേലിയിലും അമേഠിയിലും എങ്ങനെ മത്സരിക്കുന്നുവെന്നും മോദി ചോദിച്ചു.