നിരന്തരം നുണ പറയുന്നതിന് പുതിയൊരു ഇംഗ്ലീഷ് വാക്ക് 'മോദിലൈ'; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

മേഘസിദ്ധാന്തം, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍, റഡാര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) എന്നുള്ള വാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയാക്കി മറ്റൊരു ട്വീറ്റ് ഇടുകയായിരുന്നു.

സത്യത്തെ രൂപം മാറ്റുന്നു, വിശ്രമമില്ലാതെ നുണ പറയുക, നിത്യേനെ ഇടവിടാതെ നുണപറയുക തുടങ്ങിയ അര്‍ത്ഥങ്ങളിലാണ് രാഹുലിന്റെ ട്വീറ്റിലെ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്.

Read more