‘മോദി ജന്മം കൊണ്ട് ദളിതനല്ല, ജാതീയതയുടെ വേദന അനുഭവിച്ചിട്ടുമില്ല’: മായാവതി

Advertisement

എസ് പി- ബി എസ് പി സഖ്യം ജാതീയതയില്‍ അധിഷ്ഠിതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പക്വതയില്ലാത്ത പ്രസ്താവന കേട്ടിട്ട് ചിരിയാണ് വരുന്നതെന്ന് മായാവതി. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് ദളിതനല്ലെന്നും ജാതീയതയുടെ വേദന അനുഭവിച്ചിട്ടില്ലെന്നും ബി എസ് പി അധ്യക്ഷ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സമ്മര്‍ദ്ദത്തിലായ മോദി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണ്. ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ മോഹം സഫലമാകില്ല. മോദി ജന്മം കൊണ്ട് ദളിതനല്ല. ജാതീയതയുടെ വേദന അയാള്‍ അനുഭവിച്ചിട്ടുമില്ല.

എസ് പി – ബി എസ് പി സഖ്യത്തെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് മോദി ഗുജറാത്തിലേക്ക് നോക്കണമെന്നും അവിടുത്തെ ദളിതരുടെ അവസ്ഥ മനസിലാക്കണമെമന്നും അവര്‍ പറഞ്ഞു.