കള്ളന്‍ മാത്രമല്ല മോദി ഭീരു കൂടിയാണ്; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കള്ളന്‍ മാത്രമല്ല മോദി ഭീരു കൂടിയാണെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്കായി രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. ഇത് ഒരിക്കലും മോദി അംഗീകരിക്കുന്നില്ല. കാരണം അയാള്‍ ഭീരുവാണ്.

മുംബൈയില്‍ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. കോണ്‍ഗ്രസ് അധികാരം നേടിയാല്‍ മുംബൈയിലെ ചേരിനിവാസികള്‍ക്ക് 500 ചതുരശ്രയടിയുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. ഇതിനുള്ള പദ്ധതി അനുവദിക്കാന്‍ അധികാരത്തിലെത്തി പത്തു ദിവസത്തെ സമയമാണ് പറയുന്നത്. പക്ഷേ ഇത് രണ്ട് ദിവസത്തിനകം നടപ്പാക്കും.

Read more

ഇന്ത്യയുടെ ആത്മാവാണ് മുംബൈ. മോദി രാജ്യത്ത് നൂറ് സ്മാര്‍ട്ട് സിറ്റികള്‍ കൊണ്ടു വരുമെന്ന് പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിയായ മുംബൈയുടെ ശക്തിക്ക് അനുസൃതമായ ആവശ്യങ്ങള്‍ മോദി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.