വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്നു പേരെ തല്ലിക്കൊന്നു

പശു മോഷണം ആരോപിച്ച് ബിഹാറില്‍ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സരണിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

അയല്‍ ഗ്രാമത്തില്‍ നിന്നും പശുക്കളുമായി വന്ന മൂന്നുപേരെയാണ് ബനിയാപൂര്‍ ഗ്രാമത്തില്‍ വെച്ച് ഇന്ന് രാവിലെ ഗ്രാമീണര്‍ തടഞ്ഞത്. തുടര്‍ന്ന് പശുമോഷണം ആരോപിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മര്‍ദനമേറ്റ് അവശരായവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.