സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം: എന്‍.ആര്‍.ഐ സീറ്റില്‍ ഒഴിവുണ്ടെങ്കില്‍ പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഒഴിവു വന്നാല്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമെന്ന് സുപ്രീം.കോടതി. എന്നാല്‍ എന്‍.ആര്‍.ഐ മാനദണ്ഡം പൂര്‍ണമായും പാലിച്ചു മാത്രമേ ഒഴിവ് വരുന്ന സീറ്റുകള്‍ അനുവദിക്കാവൂ. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ചിലത് വിദ്യാര്‍ത്ഥികകള്‍ ഇല്ലാത്തതിനാല്‍ ഒഴിച്ചിടേണ്ടി വരുന്നുവെന്നായിരുന്നു മാനേജ്‌മെന്റ് വാദം. 15 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ ക്വോട്ടയില്‍ പ്രവേശനം നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Read more

അതേസമയം പ്രവേശനസമയത്ത് ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യത്തെ പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും ബാങ്ക് ഗ്യാരണ്ടി നല്‍കണോ എന്നു നിശ്ചയിക്കുക.