മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പോലീസ് വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരിയായത് . സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സൈന്യവും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ സ്ഥലത്ത് ഇപ്പോഴും തുടരുകയാണ്.

Read more

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിനിടെയാണ് സ്്‌ഫോടനം ഉണ്ടായത്.