മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍ ; ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തേടി ബിജെപി, സഖ്യകക്ഷികളുടെ എതിര്‍പ്പില്‍ ഭരണം നഷ്ടമാക്കുന്നതിന് സാധ്യത

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇക്കാര്യം ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ മാധ്യമങ്ങളെ അറിയിച്ചു. എത്രയും വേഗം പരീക്കറിനു പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ ബിജെപി ആരംഭിച്ചിട്ടുണ്ട്.

സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പുതിയ മുഖ്യമന്ത്രി വന്നാല്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വീണ്ടുവിചാരം വേണ്ടി വരുമെന്ന് സൂചപ്പിച്ചിട്ടുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യനായ വേറെ നേതാവ് സംസ്ഥാനത്ത് ഇല്ലാത്തത് ബിജെപിക്ക് തിരിച്ചടിയാണ്. അനുനയിപ്പിച്ച് പുതിയ നേതാവിന് കീഴിയില്‍ സര്‍ക്കാരിനെ കൊണ്ടു പോകമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

ഇതിനായി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. നിലവിലെ എംഎല്‍എമാരില്‍ ഒരാള്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയാക്കുകയെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.