മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി ഉച്ചകഴിഞ്ഞ് 3 ന് അവസാനിച്ചതിനാൽ അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ജൂണിൽ രാജ്യസഭാ എം.പിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മൻമോഹൻ സിംഗ് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെയും നിർത്തിയില്ല.

1991- ൽ അസമിൽ നിന്ന് ജയിച്ചാണ് മൻമോഹൻ സിംഗ് ആദ്യമായി ലോക്‌സഭാ അംഗമാകുന്നത്. താമസിയാതെ, അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി, തുടർന്ന് അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ അസമിൽ നിന്നുമുള്ള രാജ്യസഭാംഗം എന്ന നിലയിലുള്ള കാലാവധി ജൂണിൽ അവസാനിച്ചു. 126 അംഗ അസം അസംബ്ലിയിൽ പാർട്ടിയുടെ ശക്തി 25 ആയി കുറഞ്ഞതിനാൽ അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.