രാവിലെയും രാത്രിയും നാലു ലഡു മാത്രം ഭക്ഷണം; വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്, അസുഖം മാറാനെന്ന് ഭാര്യ

രാവിലെയും രാത്രിയും നാലു ലഡു മാത്രം കഴിക്കാന്‍ തരുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയിലെത്തിയത്.

ഒരു സിദ്ധന്റെ ഉപദേശപ്രകാരം ഭാര്യ രാവിലെയും രാത്രിയും നാല് ലഡു വീതമാണ് കഴിക്കാന്‍ നല്‍കുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും തനിക്കിനി പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് പറയുന്നു.

ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനല്‍ പറയുന്നു. ലഡു കഴിച്ചാല്‍ മാത്രമെ ഭര്‍ത്താവിന്റെ അസുഖം മാറുകയുള്ളുവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന് പാനല്‍ നിസ്സഹായത പ്രകടിപ്പിച്ചു.

Read more

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.