ഓൺലൈൻ റമ്മിയിൽ ആദ്യം പതിനായിരങ്ങൾ കിട്ടി, ഹരം കയറിയപ്പോൾ 30 ലക്ഷം രൂപ കടം; പുതുച്ചേരിയിൽ യുവാവ് ആത്മഹത്യ ചെയ്തു

Advertisement

ഓൺലൈൻ റമ്മി കളിച്ച് കടം കയറിയ യുവാവ് ആത്മഹത്യ ചെയ്തു. പുതുച്ചേരി വില്ലിയനൂരിനടുത്തുള്ള എല്ലയമ്മൻ കോവിൽ തെരുവിൽ താമസിക്കുന്ന വിജയകുമാറാണ് ആത്മഹത്യ ചെയ്തത്.

മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൽ കച്ചവടക്കാരനായ വിജയകുമാർ ലോക്ക്ഡൗൺ കാലത്താണ് റമ്മി കളിച്ച് തുടങ്ങിയത് ആദ്യം പതിനായിരം രൂപ ലഭിച്ചു. പിന്നീട് വിജയകുമാറിന് 30 ലക്ഷം രൂപയാണ് നഷ്ടമായത്.

കടം പെരുകിയതോടെ വിജയകുമാർ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. റമ്മി ആരും കളിക്കരുതെന്ന് പറഞ്ഞ് ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യ ഉടൻ പോലീസിൽ പരാതി നൽകി. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.