‘മമത കോൺഗ്രസ് പ്രസിഡന്റാവട്ടെ, ഇറ്റലിക്കാരിയും മക്കളും പോകട്ടെ’ ; ബി.ജെ.പി മാത്രം വളരുന്നത് ആപത്തെന്ന് സുബ്രഹ്മണ്യൻ സ്വാമി

കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വരട്ടെയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യയിൽ രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാത്രം വളർന്നാൽ ഇന്ത്യയുടെ ജനാധിപത്യം നശിച്ചു പോകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഗോവയിലേയും കർണാടകത്തിലെയും സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

‘രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാത്രം അവശേഷിക്കുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യം തകരുമെന്നാണ് എനിക്കു തോന്നുന്നത്. എന്താണ് പരിഹാരം? ഇറ്റലിക്കാരോടും മക്കളോടും പോകാന്‍ പറയൂ. യുണൈറ്റഡ് കൊങ്ങികളുടെ പ്രസിഡന്റായി മമത വരണം. എന്‍.സി.പിയും ഈ പാത പിന്തുടര്‍ന്ന് അവരില്‍ ലയിക്കണം.’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.