മമതാ ബാനർജി മോദി കൂടിക്കാഴ്ച ഇന്ന്; ബുധനാഴ്ച സോണിയ ​ഗാന്ധിയെയും ശരദ് പവാറിനെയും കാണും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടങ്ങിയ പോർവിളി അന്തരീക്ഷത്തിൽ നിലനിൽക്കെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

പെഗാസെസ് ചോർച്ച വിഷയത്തിലടക്കം കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മമത ബാനർജി നരേന്ദ്ര മോദിയെ കാണുന്നത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബുധനാഴ്ച പ്രതിപക്ഷ നേതാക്കളുമായും മമത ചർച്ച നടത്തും. ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യം വച്ച് കൊണ്ടാണ് മമതയുടെ ഡൽഹി സന്ദർശനം.

സോണിയ ഗാന്ധി, ശരദ് പവാർ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ബി.ജെ.പിക്കെതിരെ സംസ്ഥാനങ്ങളിൾ സംഖ്യം രൂപപ്പെടുത്താനാണ് ആലോചന.

ഇത് ദേശീയ തലത്തിൽ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്. പാർലെമെൻറിൻറെ സെൻട്രൽ ഹാൾ സന്ദർശനവും മമതയുടെ ഡൽഹി സന്ദർശന അജണ്ടയിലുണ്ട്.