16 കിലോ ഹെറോയിനുമായി മലയാളി മുംബൈയില്‍ പിടിയില്‍

മുംബൈയില്‍ 80 കോടിയുടെ ഹെറോയിനുമായി മലയാളി പിടിയില്‍. ബിനു ജോണെന്നയാളാണ് പിടിയിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത്.

ട്രോളി ബാഗില്‍ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ ഹെറോയിന്‍ പിടികൂടിയത്. ഒരു വിദേശിക്കായി താന്‍ ക്യാരിയറായി പ്രവര്‍ത്തിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഡോളറില്‍ പ്രതിഫലവും കൈപ്പറ്റി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

കൊച്ചിത്തീരത്ത് വന്‍ ലഹരി വേട്ട; 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍

കൊച്ചിത്തീരത്ത് വന്‍ ലഹരി വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. ഉരുവില്‍ ഉണ്ടായിരുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.

Read more

ഇറാന്‍, പാക്ക് പൗരന്‍മാരാണ് പിടിയിലായത്. നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു. ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പൊലീസിനു കൈമാറും.