പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് പശ്ചിമ ബംഗാളിലെ ക്രമസമാധാനപാലന വിഷയങ്ങള്‍ മാത്രമെന്ന് മഹുവ മൊയ്ത്ര

പാര്‍ലിമെന്റിലെ ചര്‍ച്ചകള്‍ പശ്ചിമ ബംഗാളിലെ ക്രമസമാധാനപാലന വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിലേക്ക് ഒതുങ്ങിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ നൊയ്ത്ര. ഇത് അവസാനിപ്പിക്കണമെന്നും മഹുവ പറഞ്ഞു.

തങ്ങള്‍ അത്ഭുതത്തോടെയും അതേ സമയം സങ്കടത്തോടെയുമാണ് ഈ ചര്‍ച്ചകളെ വീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കൊടിയ അക്രമങ്ങളാണ് നടക്കുന്നത്. അതൊന്നും ഗൗനിക്കാതെ പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നതെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

Read more

കൂടുതല്‍ സൂക്ഷ്മവും സത്യസന്ധവുമായി വേണം പാര്‍ലിമെന്റില്‍ ചര്‍ച്ചകള്‍ നടത്താന്‍. ഒരു സംസ്ഥാനത്തെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തുന്നത് പാര്‍ലിമെന്റും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഇത്തരം ചര്‍ച്ചകള്‍ ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു.