അഭിനന്ദന്‍ വര്‍ധമാന്റെ മോചനം വരെ ചര്‍ച്ച ചെയ്ത് വഷളാക്കുന്ന അര്‍ണബ് ഗോസ്വമിക്ക് താക്കീതുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

Advertisement

ഇന്ത്യന്‍ വ്യേമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം രാജ്യത്തെ മുഴുവന്‍ സന്തോഷിപ്പിക്കുന്നതാണ് എന്നാല്‍ ട്വീറ്റുകള്‍ ചികഞ്ഞ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കരുതെന്ന് റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും മുന്നറിയിപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. റിപ്പബ്ലിക് ടിവി ട്വീറ്റുകളിലൂടെ പാകിസ്ഥാനെ പ്രകേപിതരാക്കരുതെന്നാണ് ആനന്ദിന്റെ നിര്‍ദേശം.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംയമനം പാലിക്കണമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു. പരമപ്രധാനമായ ലക്ഷ്യം സൈനികനെ ഭവനത്തില്‍ സുരക്ഷിതമായി എത്തിക്കാന്‍ അനുവദിക്കുകയാണ്. ആഘോഷ പരിപാടികള്‍ കൊണ്ട് അതില്‍ അപകടം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം അര്‍ണബ് ഗോസ്വാമിയോടായ് പറഞ്ഞു. ദയവ് ചെയ്ത് അര്‍ണബ് സ്വയം നിയന്ത്രിക്കണം’- അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിങ് കമാന്‍ഡറെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ ഉജ്ജ്വല വിജയം നമുക്ക് ആഘോഷിക്കണം. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം ട്വീറ്റ് ചെയ്യണമെന്നായിരുന്നു റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തത്.