മഹാരാഷ്ട്രയിൽ 'ഫഡ്നാവിസ'ത്തിന് തിളക്കം കുറഞ്ഞു, പ്രതിപക്ഷ അനൈക്യം എൻ.ഡി.എയ്ക്കു തുണയായി

മഹാരാഷ്ട്രയിൽ ബി ജെ പി – ശിവസേന സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായെങ്കിലും 2014-ലെ നേട്ടത്തേക്കാൾ തിളക്കം കുറവാണ് ഇത്തവണത്തെ വിജയത്തിന്. കഴിഞ്ഞ തവണ 185 സീറ്റ് നേടിയ എൻ ഡി എയ്ക്കു ഇക്കുറി നേടാനായത് 160 സീറ്റുകൾ മാത്രമാണ്. 83 സീറ്റ് നേടിയിരുന്ന യു പി എ 97 സീറ്റ് നേടി നില മെച്ചപ്പെടുത്തി. യഥാർത്ഥത്തിൽ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നു അനൈക്യമാണ് ബി ജെ പി – ശിവസേന സഖ്യത്തെ ഇത്തവണയും ഭരണത്തിലെത്തിച്ചത് എന്നതാണ് യാഥാർത്ഥ്യം.

സ്വതന്ത്രരും മറ്റു പാർട്ടികളും ഇത്തവണ സീറ്റുകളുടെ എണ്ണം പതിനാറിൽ നിന്ന് 27 ആക്കി ഉയർത്തി. കഴിഞ്ഞ തവണ ഒരു സീറ്റുമായി നിയമസഭയിൽ പ്രാതിനിധ്യം നേടിയിരുന്ന എം എൻ എസിന് ഇത്തവണ സീറ്റ് നേടാനായില്ല.