സ്‌കൂളിലെ ഉച്ചഭക്ഷണത്തിനൊപ്പം കൂടുതല്‍ കറി ചോദിച്ചു; ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി തിളച്ച പരിപ്പ്കറി ഒഴിച്ചു

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനൊപ്പം കൂടുതല്‍ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി തിളച്ച പരിപ്പ്കറി ഒഴിച്ചു. മധ്യപ്രദേശിലെ ദിണ്ഡോരിയില്‍ ആണ് സംഭവം. ദിണ്ഡോരി പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രിന്‍സിന്റെ ദേഹത്താണ് പാചകക്കാരിയായ നേംവതി ബായി ദാല്‍ ഒഴിച്ചത്. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂളിലെ ഉച്ച ഭക്ഷണം കഴിക്കവെ രണ്ടാമതായി കറി ചോദിച്ചതായിരുന്നു പ്രകോപനത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മൂമ്മ നല്‍കിയ പരാതിയില്‍ പാചകക്കാരിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.