യു.പിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനു നേരെ ലൈം​ഗിക അതിക്രമം; 17 വയസുകാരൻ ഒളിവിൽ

ഉത്തർപ്രദേശിൽ മൂന്ന് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈം​ഗികാതിക്രമം. പെൺകുട്ടിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറ്റാ ജില്ലയിലാണ് സംഭവം. പ്രതിയായ 17 വയസുകാരൻ ഒളിവിലാണ്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്ത് കളിക്കുന്ന കുട്ടികളെ നോക്കാൻ ഏൽപ്പിച്ച് അമ്മ പുറത്ത് പോയപ്പോഴാണ് സംഭവം.

തിരിച്ചു വന്നപ്പോൾ 17 കാരൻ കുട്ടിയുടെ കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്ന് അമ്മ പറയുന്നു. കുഞ്ഞ് മലമൂത്ര വിസർജ്ജനം നടത്തിയെന്ന് ആൺകുട്ടി പറഞ്ഞതായി അമ്മ പറഞ്ഞു.

കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ബലാത്സംഗ കുറ്റവും പോക്സോയും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിംഗ് അറിയിച്ചു.