ആറാം ഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, മെഹബൂബ മുഫ്തി, മനേക ഗാന്ധി, കനയ്യ കുമാർ അടക്കമുള്ളവർ പ്രമുഖ സ്ഥാനാർത്ഥികൾ

രാജ്യത്തെ ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. 58 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. ഡൽഹിയിലെ ഏഴ് സീറ്റുകൾ, ബിഹാർ (8 സീറ്റുകൾ), ഹരിയാന (10 സീറ്റുകൾ), ജമ്മു കശ്മീർ (1 സീറ്റ്), ജാർഖണ്ഡ് (4 സീറ്റുകൾ), ഒഡീഷ (6 സീറ്റുകൾ), ഉത്തർപ്രദേശ് (14 സീറ്റുകൾ), പശ്ചിമ ബംഗാളിൽ (8 സീറ്റുകൾ) എന്നിവടങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്.

മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. കഴിഞ്ഞ 5 ഘട്ടത്തിലും പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയും പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിലെ 58ൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ, പ്രത്യേകിച്ച് ഡൽഹി, ഹരിയാന സംസ്ഥാങ്ങളിൽ. ഡൽഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും അരവിന്ദ് കെജ്‌രിവാളിന്റെ മടങ്ങിവരവ് പ്രതിഫലിക്കും എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ വിലയിരുത്തൽ.

മോദി ഗ്യാരണ്ടികളും രാമക്ഷേത്രവും ഉയർത്തിയാണ് ബിജെപി പ്രചാരണം. 30 സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്. 919 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘർഷം നിലനിൽക്കുന്ന ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. ഒപ്പം, ബംഗാളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും