ലോക്ഡൗണുമായി സഹകരിച്ചതിന് ജനങ്ങള്‍ക്ക് നന്ദി; ഐക്യം പ്രകടമായെന്ന് പ്രധാനമന്ത്രി

ലോക്ഡൗണുമായി സഹകരിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം വലിയ പ്രയാസത്തിലാണ്, ജനങ്ങള്‍ വീട്ടിലിരിക്കല്‍ നിര്‍ബന്ധമാണ്, മറ്റുള്ളര്‍ക്ക് അനുകരിക്കാവുന്ന മാതൃക നമ്മള്‍ സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒന്‍പത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങള്‍ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി.  രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചു
ഏപ്രില്‍ അഞ്ച് ഒന്‍പത് മണിക്ക്  ഒന്‍പത് മിനിറ്റ് വിളക്കുകളെല്ലാം അണച്ച് വാതില്‍ അടച്ച് വീട്ടിലിരിക്കണം

കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി  വീഡിയോ സന്ദേശം നല്‍കിയത്.  കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാ കര്‍ഫ്യൂ, അടച്ചിടല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ളത് പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.

വ്യാഴാഴ്ച പ്രധാനമന്ത്രി  മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് വീഡിയോ സന്ദേശത്തിലൂടെ വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.