മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്​ഗാഹ് പള്ളി നീക്കണം; ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്

ഉത്തപ്രദേശിലെ മഥുര ശഅരീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്​ഗാഹ് പള്ളി നീക്കണെന്ന് ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് രൂപീകരണം.

ആചാര്യ ദേവ് മുരാരി ബാപു‌വിനെ ചെയർമാക്കി 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്നാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് ആചാര്യ ദേവ് മുരാരി ബാപു പറഞ്ഞു.

ഫെബ്രുവരിയിൽ ഒപ്പു ശേഖരണം നടത്തിയെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തനം മുന്നോട്ട് പോവാൻ കഴിഞ്ഞില്ലെന്നും ഒപ്പുശേഖരണത്തിന് ശേഷം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ക്ഷേത്രത്തിന്റെ നാലര ഏക്കർഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അവിടെ മത- സാംസ്കാരിക ചടങ്ങുകൾ നടത്താനായി ഹാൾ നിർമിക്കണമെന്നുമാണ് ക്ഷേത്ര അധികാരികൾ വാദിക്കുന്നത്.