പാതയില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ നാളെയും തീവണ്ടിയോടില്ല

കൊങ്കണ്‍ റെയില്‍വേ റൂട്ടില്‍ തിങ്കളാഴ്ച വരെ തീവണ്ടിയോടില്ല. മംഗളൂരുവിനടുത്ത് കുലശേഖരയില്‍ ഇന്നലെയും പാളത്തില്‍ മണ്ണിടിച്ചിലുണ്ടായി. വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞത്.

തിങ്കളാഴ്ച സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ തീവണ്ടി സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ.

ഓഗസ്റ്റ് 25ന് ഞായറാഴ്ച ഓടേണ്ട എറണാകുളംഎല്‍ടിടി തുരന്തോ എക്‌സ്പ്രസ്(12224), പൂണെഎറണാകുളം എക്‌സ്പ്രസ്(22150), മുംബൈനാഗര്‍കോവില്‍ എക്‌സ്പ്രസ്(16339), കൊച്ചുവേളിഎല്‍ടിടി ഗരീബ്രഥ്(12202), മംഗളൂരുമഡ്‌ഗോണ്‍ ഇന്റര്‍സിറ്റി, മഡ്‌ഗോണ്‍ പാസഞ്ചര്‍. 26ന് എറണാകുളത്ത് എത്തുന്ന എറണാകുളംഓഖ എക്‌സപ്രസും സര്‍വീസ് നടത്തില്ല. ഓഗസ്റ്റ് 27നുള്ള എറണാകുളംപൂണെ എക്‌സ്പ്രസും(22149) റദ്ദാക്കിയിട്ടുണ്ട്.

എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, തിരുവനന്തപുരംലോകമാന്യ തിലക് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്, ഈറോഡ്, റൂട്ടില്‍ തിരിച്ചുവിടും. ശനിയാഴ്ച എല്‍ടിടിയില്‍ നിന്നും പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ്(16345) പനവേല്‍കല്‍ജത്പൂണെ വഴി തിരിച്ചുവിട്ടു. കുര്‍ളകൊച്ചുവേളി എക്‌സ്പ്രസ് (22113) കല്യാണ്‍ഭുസാവല്‍കാട്പാടി വഴി തിരിച്ചുവിട്ടിട്ടുണ്ട്. നിസാമുദ്ദീന്‍എറണാകുളം എക്‌സ്പ്രസുകള്‍ മഥുരഭോപാല്‍ഇറ്റാര്‍സി വഴിയാണ് ഓടുന്നത്. എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഷൊര്‍ണൂര്‍ഈറോഡ്കട്പാടിനാഗ്പൂര്‍ഭോപ്പാല്‍ വഴിയായിരിക്കും ഓടുക.

എല്‍ടിടിയില്‍ നിന്നും മംഗലാപുരത്തേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസും സിഎസ്ടിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസും ഓഗസ്റ്റ് 26 വരെ സൂറത്കല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ. സൂറത്കലില്‍ നിന്നായിരിക്കും ഈ വണ്ടികള്‍ മുംബൈയിലേക്ക് തിരിക്കുകയെന്നും മധ്യറെയില്‍വേ അറിയിച്ചു.