മോദിക്ക് ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കല്‍ അല്ല കോണ്‍ഗ്രസിന്റെ പണി, നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായം: കെ.സി വേണുഗോപാല്‍

Advertisement

നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കലല്ല കോണ്‍ഗ്രസിന്റെ പണിയെന്നുംം നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

സര്‍ക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ സാമ്പത്തിക തകര്‍ച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ശശി തരൂര്‍ എം.പി, അഭിഷേക് സിങ്‌വി എന്നിവര്‍ രംഗത്തു വന്നിരുന്നു.

അതേസമയം തന്റെ മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നാണ് തരൂര്‍ പറഞ്ഞത്.

ജയറാം രമേശാണ് മോദിക്കെതിരെയുള്ള വിമര്‍ശനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്‌വിയും ശശി തരൂരും രംഗത്തെത്തുകയായിരുന്നു.