വിശ്വാസവോട്ടില്‍ വിജയിക്കാന്‍ കുമാരസ്വാമി ജ്യോതിഷികളുടെ ഉപദേശം തേടിയെന്ന് ആരോപണം; നിഷേധിച്ച് ജെഡിഎസ്

കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് ജ്യോതിഷക്കാരുടെ ഉപദേശ പ്രകാരം വൈകിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് തേടിയാല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച്ചയാണ് നല്ല ദിവസമെന്ന് ജ്യോതിഷികള്‍ കുമാരസ്വാമിയെ ഉപദേശിച്ചെന്നുമായിരുന്നു ആരോപണം.

ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളെ പാടേ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ജെഡിഎസ്. ബിജെപിയുടെ അവസാന പരിശ്രമമാണ് ഇത്തരം പ്രചരണങ്ങളിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് ജെഡിഎസ് വ്യക്തമാക്കി. അതേസമയം, കുമാരസ്വാമി സര്‍ക്കാര്‍ തിങ്കളാഴ്ച്ച തന്നെ വിശ്വാസ വോട്ട് തേടും.

വിമതരില്‍ നാലുപേരെങ്കിലും തിരികെയെത്തുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ഇതിനുള്ള അവസാന ശ്രമങ്ങളിലാണ് സര്‍ക്കാര്‍. ബംഗളൂരുവിലുള്ള ആനന്ദ് സിങ്, മുംബൈയിലുള്ള, ഗോപാലയ്യ, മുനിരത്ന, കെ. സുധാകര്‍ എന്നിവരെ തിരികെയെത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്.