കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു

Advertisement

 

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പരിശോധനയിൽ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മുൻകരുതലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 77- കാരനായ നേതാവ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെ നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

“എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാൻ സുഖമായിരിക്കുന്നെങ്കിലും, ഡോക്ടർമാരുടെ ശിപാർശ പ്രകാരം മുൻകരുതലായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലും ക്വാറന്റൈനിലും പോകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.