യെദ്യൂരപ്പ രാജിവെച്ചു; വിതുമ്പലോടെ രാജി പ്രഖ്യാപനം, മുഖ്യമന്ത്രിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും

അധികാരത്തിലെത്തി രണ്ടു വർഷം പൂർത്തിയാകുന്ന വേളയിയിൽ ബി.സ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

സർക്കാർ അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി യെദ്യൂരപ്പ തന്റെ പ്രഖ്യാപനം നടത്തിയത്‌. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി.

താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. അടുത്ത കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ബി.ജെ.പി നേതൃത്വമെടുക്കും.

കഴിഞ്ഞയാഴ്ച തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ സൂചന നൽകിയിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താൻ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും ഖനിമന്ത്രി മുരുകേഷ് നിരാനിയെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

78 പിന്നിട്ട യെദ്യൂരപ്പയെ മുൻനിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ വിലയിരുത്തൽ.

2019 ജൂലൈ 26 നായിരുന്നു കർണാടകയുടെ 25മത്തെ മുഖ്യമന്ത്രിയായി യെദ്യൂരപ്പപ്പ അധികാരമേറ്റത്​. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഭരണം.