കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച, എതിര്‍പ്പ് പ്രകടിപ്പിച്ച് സിദ്ധരാമയ്യ

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച. രാവിലെ 11 മണിക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാറാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ കാര്യോപദേശ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം, വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്താനുള്ള തീരുമാനത്തെ പ്രതിപക്ഷ നേതാവ് ബി. എസ് യദ്യൂരപ്പ വിമര്‍ശിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.