'സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് തെറ്റ്; 'പദ്മാവതി'ക്ക് കമല്‍ഹാസന്റെ പിന്തുണ

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് കൈുന്ന സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവതി സിനിമയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍.

ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റണ്. തന്റെ സിനിമയ്ക്ക് ഈ ഗതി വന്നിരുന്നുവെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

“പദ്മാവതി സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വിശ്വരൂപം നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അവരാരും ആ സിനിമ കണ്ടിരുന്നില്ല. അത് പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും ഉള്ളതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. നമ്മള്‍ പലതിനോടും അതിവൈകാരികമായി പെരുമാറുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനായായല്ല ഞാനിത് പറയുന്നത് പകരം ഒരു ഇന്ത്യാക്കാരനായാണ്” കമല്‍ഹാസന്‍ പറഞ്ഞു.