നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം നഷ്ടമാവും: ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ

നീതിയെ പ്രതികാരമായി തെറ്റുധരിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. നീതിയെന്നത് പ്രതീകാരമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീതി പ്രതികാരമല്ല. നീതി പ്രതികാരമായാല്‍ നീതിക്ക് അതിനന്റെ സ്വഭാവം നഷ്ടപ്പെടും,”ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

Read more

രാജ്യത്തെ സ്ത്രീകള്‍ അതികഠിനമായ വേദനയിലൂടെയും മാനസിക സംഘര്‍ഷത്തിലൂടെയും കടന്നുപോവുകയാണെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു