സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം... അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാവണം: രാഷ്ട്രപതി

റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണഘടനാ പരിധിക്കുഉള്ളില്‍ നിന്നുകൊണ്ടു തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലെജിസ്ലേറ്റീവ് (നിയമനിര്‍മാണം), എക്‌സിക്യൂട്ടീവ് (ഭരണനിര്‍വഹണം), ജുഡീഷ്യറി (നീതിന്യായം) എന്നിവ രാജ്യത്തിന്റെ മൂന്ന അവയവങ്ങളാണ്. പക്ഷേ അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുടെ നിരവധി നേട്ടങ്ങള്‍ ശ്രദ്ധേയമാണ്.

രാജ്യത്തെ ഒരു കുട്ടിക്കോ യുവാവിനോ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെടാതിരിക്കാന്‍ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്രനിര്‍മാണത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും തികച്ചും പ്രസക്തമാണ്. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ഈ കാലഘട്ടത്തില്‍ കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതി രാജ്യത്തോട് പറഞ്ഞു.