മാസ്ക് നാനും കോവി‍ഡ് കറിയും; സോഷ്യൽ മീഡിയയിൽ ഹിറ്റായി ജോധ്പൂർ വിഭവം

Advertisement

കോവിഡ് വൈറസ് വ്യാപനം രാജ്യത്ത് അതിതീവ്രവുമ്പോൾ മാസ്ക് നാനും കോവിഡ് കറിയും സോഷ്യൽ മീഡയിൽ ഹിറ്റാവുന്നു. ജോധ്പൂരിലെ വേദിക് വെജിറ്റേറിയൻ ഹോട്ടലിലെ പുതിയ വിഭവമാണ് മാസ്ക് നാനും കോവിഡ് കറിയും.

മാസ്ക് രൂപത്തിലുള്ള നാനും കോവിഡ് 19 വൈറസ് മാതൃകയിലുള്ള കറിയുമാണ് വേദിക് ഹോട്ടലിൽ വിളമ്പിയത്. രണ്ട് വിഭവങ്ങളുടെയും ചിത്രമുൾപ്പെടെയാണ് വേദിക് അവരുടെ ഫേയ്സ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെ പോസ്റ്റ് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചയായി പുതിയ വിഭവം മാറി.

Posted by Vedic Multi cuisine Restaurant on Friday, July 31, 2020

കോവിഡ് ബോധവത്കരണമായിട്ടാണ് പുതിയ വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകൾ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് തകർന്ന ബിസിനസ് വീണ്ടും ചെയ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കടകളിലേക്കും ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനും പുതിയ വിഭവങ്ങൾ കൊണ്ടായെന്ന് ഇവർ പറയുന്നു.

 

കൊവിഡ് കറി, മാസ്ക് നാൻ എന്നീ ഹാഷ്​ടാ​ഗുകളോടെ പുതിയ വിഭവം സോഷ്യൽ മീഡയിൽ ട്രൻഡാവുകയാണ്. നിരവധി പേരാണ് ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നതും റിട്വീറ്റ് ചെയ്തിരിക്കുന്നതും.