ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധന ഭാഗികമായി പിൻവലിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാല ജെ.എൻ.യു) യിലെ ഹോസ്റ്റൽ ഫീസ് വർദ്ധന ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റി ഭാഗികമായി പിൻവലിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ട്വിറ്ററിൽ അറിയിച്ചു. സാമ്പത്തികമായി ദുർബലരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഒരു അധിക പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റി ഹോസ്റ്റൽ ഫീസിലും മറ്റ് വ്യവസ്ഥകളിലും പ്രധാന മാറ്റം പ്രഖ്യാപിക്കുന്നു. ഇഡബ്ല്യുഎസ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായത്തിനായി ഒരു പദ്ധതിയും നിർദ്ദേശിക്കുന്നു. ഇനി ക്ലാസുകളിലേക്ക് മടങ്ങാനുള്ള സമയം,” അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സ്ഥാപനമാണ് എക്സിക്യൂട്ടീവ് കൗൺസിൽ. ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ വൻ പ്രതിഷേധത്തിനെ തുടർന്നാണ് ഈ തീരുമാനം.

പുതിയ ഫീസ് ഘടന

Rent                                 Old fee            Fee announced earlier           New fee

Single room seater             Rs 20               Rs 600                                Rs 200

Double room seater            Rs 10               Rs 300                                Rs 100

Security deposit for mess   Rs 0                Rs 5,500                              Rs 5,500

Utility charges                    Rs 0                Rs 1,700                              Rs 1,700