ജയപ്രദ ബി.ജെ.പിയില്‍; യു.പിയില്‍ മത്സരിച്ചേക്കും

പ്രശസ്ത സിനിമാ താരം എസ്. പി നേതാവുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. യുപിയില്‍ മത്സരിക്കുന്നതിനായിട്ടാണ് ജയപ്രദ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്. പി ടിക്കറ്റില്‍ യുപിയിലെ രാംപുരില്‍ നിന്ന് രണ്ടു തവണ ജയപ്രദ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഈ സീറ്റ് തന്നെ ജയപ്രദയ്ക്ക് ബിജെപി നല്‍കുമെന്നാണ് വിവരം. എസ്പിക്ക് വേണ്ടി അസംഖാനാണ് ഇവിടെ ഇത്തവണ മത്സരിക്കുന്നത്. രാംപുര്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. ഡോ.നേപാല്‍ സിങ് ഇവിടുത്തെ സിറ്റിംഗ് എംപി.

ജയപ്രദയിലൂടെ മണ്ഡലം നില നിര്‍ത്താമെന്ന് ബിജെപി പ്രതീക്ഷിക്കുന്നത്.