വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാകിസ്താന്‍. ഇന്ന് രാവിലെയുണ്ടായ വെടിവെയ്പില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെടകുയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടരെയുണ്ടായ വെടിവെയ്പില്‍ പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ 24 മണിക്കൂറിനിടെ നടന്ന വെടിവെയ്പില്‍, ഒരു ബിഎസ്എഫ് ജവാനും പെണ്‍ കുട്ടിയും ഉള്‍പ്പടെ നാല് പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്.

പാകിസ്താന്‍ നിയന്ത്രരേഖയും അന്താരാഷ്ട്ര രേഖയും മറികടന്നതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ പറഞ്ഞു. പാകിസ്താന്റെ നടപടിയില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു. പാകിസ്താന്റെ ഏതു വെല്ലുവിളിയം നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.