ബാലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത ജെയ്ഷ മുഹമ്മദിന്റെ ജെയ്‌ഷെ -ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രത്തിന് ശ്രദ്ധ ലഭിക്കാതിരിക്കാന്‍ കേന്ദ്രത്തിന് പുതിയ പേരാണ് നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ഇതുകൂടാതെ 40 ഓളം തീവ്രവാദികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പുറകെ തന്നെ പാക്കിസ്ഥാന്റെ ആശിര്‍വാദത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാലാക്കോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ ഭീകര സംഘടനകള്‍ ആക്രമണത്തിന് ഒരുക്കം കൂട്ടുന്നതായി ഭീകരവിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇന്ത്യയുടെ കശ്മീര്‍ നടപടികള്‍ക്ക് തിരിച്ചടി നല്‍കാനായി ജെയ്ഷേ നേതൃത്വവും ഐ.സ്.ഐ ഉദ്യോഗസ്ഥരും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയതായുംറിപ്പോര്‍ട്ട് ലഭിച്ചിരുന്നു.. പാകിസ്താനിലെ മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയും കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ക്യാമ്പുകള്‍ സജീവമാക്കിയതായാണ് വിവരം