ജാമിയ മില്ലിയ സര്‍വകലാശാല വെടിവെയ്പ്പ്: ലോക്‌സഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അടിയന്തര പ്രമേയം

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വെടിവെപ്പ് നടന്ന സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ലോക്‌സഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ( ഐ.യു.എം.എല്‍) അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും ബി.ജെ.പി എം.പി പര്‍വേശ് വര്‍മ്മയും നടത്തിയ പ്രകോപന പരാമര്‍ശങ്ങള്‍ ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിടുണ്ട്.

ജാമിയയില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും മത വിഭാഗങ്ങളിലും സമൂഹത്തിലും വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങളാണ് കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയും നടത്തിയതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.