ആർ‌.എസ്‌.എസിനെ സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ല: രാഹുൽ ഗാന്ധി

ആർ‌എസ്‌എസിനെയും അനുബന്ധ സംഘടനകളെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിവാർ അഥവാ കുടംബങ്ങളിൽ സ്ത്രീകളുണ്ട്, പ്രായമായവരോട് ബഹുമാനമുണ്ട്, അനുകമ്പയും വാത്സല്യവുമുണ്ട് എന്നാൽ ആർ‌എസ്‌എസിൽ അത് ഇല്ല എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇനി മുതൽ താൻ ആർ‌എസ്‌എസിനെ സംഘപരിവാർ എന്ന് വിളിക്കില്ല എന്നും രാഹുൽ ഗാന്ധി തന്റെ ട്വീറ്റിൽ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ഉത്തർപ്രദേശിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ ട്വീറ്റ്:

ആർ‌എസ്‌എസിനെയും അനുബന്ധ സംഘടനയെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു – കുടുംബത്തിൽ സ്ത്രീകളുണ്ട്, പ്രായമായവരോട് ബഹുമാനമുണ്ട്, അനുകമ്പയും വാത്സല്യവും ഉണ്ട് – എന്നാൽ ആർ‌എസ്‌എസിൽ അത് ഇല്ല. ഇനി ഞാൻ ആർ‌എസ്‌എസിനെ സംഘപരിവാർ എന്ന് വിളിക്കില്ല!