വന്‍തോതില്‍ ജീവനക്കാരെ നിയമിച്ച് ഐടി മേഖല;നാല് പ്രമുഖ കമ്പനികളില്‍ ജോലി ചെയ്യുന്നത് 9.6 ലക്ഷം പേര്‍

ഐടി മേഖലയില്‍ തൊഴില്‍ രംഗത്ത് കുതിച്ചു ചാട്ടം. പ്രധാന ഐടി സ്ഥാപനങ്ങള്‍ മികച്ചവരെ കണ്ടെത്തി നിയമിക്കുന്നതില്‍ തിരക്കുകൂട്ടുകയാണ്.

എട്ടുവര്‍ഷത്തിനിടയില്‍ 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ പേരെ നിയമിച്ചത്. ഇത് ഏകദേശം 78,500 വരും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നീ കമ്പനികളാണ് കൂടുതല്‍ ജീവനക്കാരെ നിയമിച്ചത്.

ഭാവിയില്‍ ആവശ്യം വരുമെന്ന് മുന്നില്‍ കണ്ടാണ് നിയമനം. 2019 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ നാല് ഐടി കമ്പനികളിലായി 9.6 ലക്ഷം ജീവനക്കാരാണുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9ശതമാനമാണ് വര്‍ധന.

ഇതില്‍ 44 ശതമാനം ജീവനക്കാരും ടിസിഎസിലാണുള്ളത്. 23.7 ശതമാനംപേര്‍ ഇന്‍ഫോസിസിലുമുണ്ട്. വിപ്രോയില്‍ 17.8 ശതമാനം പേരും എച്ച്സിഎല്‍ ടെകില്‍ 14.3ശതമാനം പേരും ജോലി ചെയ്യുന്നു.