ഡല്‍ഹിയില്‍ ഐ.പി.എല്‍ വാതുവെയ്പ് സംഘം പിടിയില്‍

 

 

രാജ്യതലസ്ഥാനത്ത് ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍. ആറു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. ഇവരില്‍ 74,740 രൂപ, 10 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, മൂന്ന് ഇന്റര്‍നെറ്റ് റൗട്ടറുകള്‍, രണ്ട് എല്‍ഇഡി ടിവികള്‍, വോയിസ് റെക്കോര്‍ഡറുകള്‍, കോള്‍ മെര്‍ജര്‍ മൈക്രോഫോണുകള്‍, രണ്ട് നോട്ട്ബുക്കുകള്‍, ഒരു സ്യൂട്ട് കേസ് എന്നിവ കണ്ടെടുത്തു.