ഇന്ത്യയിൽ കോവിഡ് ബാധിതർ 50 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,123 പേർക്ക് രോ​ഗം, 1290 പേർ മരിച്ചു

രാജ്യത്ത് ദിനം പ്രതിയുള്ള കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90, 123 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 50,20,360 ആയി ഉയർന്നു. ദിനംപ്രതി ആയിരത്തിന് മുകളിൽ കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 1290 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 82066 ആയി.

995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3942360 പേർ ഇതുവരെ രോ​ഗമുക്തരായെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 10,97,856 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ആന്ധ്രാപ്രദേശിൽ 5,83,925 പേർക്കും തമിഴ്നാട്ടിൽ 5,14,208 പേർ‌ക്കുമാണ് രോഗം. കർണാടകയിൽ ഇതുവരെ 4,75,265 കേസുകളും ഉത്തർപ്രദേശിൽ 3,24,036 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.