ജമ്മു കശ്മീരിൽ പാകിസ്ഥാൻ സൈനികന്റെ ശവകുടീരം പുനഃസ്ഥാപിച്ച്‌ ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ ഉള്ള പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ ശവകുടീരം പുനഃസ്ഥാപിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് ശവകുടീരത്തിലെ ലിഖിതത്തിന്റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘മേജർ മുഹമ്മദ് ഷബീർ ഖാൻ, സിത്താർ-ഇ-ജുറത്തിന്റെ സ്മരണയ്ക്കായി, വീരചരമം വരിച്ചത് 05 മെയ് 1972, 1630 എച്ച്, 9സിഖിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു’.

ഇന്ത്യൻ സൈന്യത്തിന്റെ പാരമ്പര്യവും ധാർമ്മികതയും അനുസരിച്ച് ചിനാർ കോർപ്സ് പാകിസ്ഥാൻ സൈന്യത്തിലെ മേജർ മുഹമ്മദ് ഷബീർ ഖാൻ, സിത്താർ-ഇ-ജുറത്തിന്റെ തകർന്നുപോയ ശവകുടീരം പുനഃസ്ഥാപിച്ചു. 1972 മെയ് 05- ന് നൗഗം സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് മുന്നിലുള്ള ഒരു സ്ഥലത്ത് വെച്ച് അദ്ദേഹം ദൗത്യത്തിനിടെ കൊല്ലപ്പെടുകയായിരുന്നു,” ചിനാർ കോർപ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Read more

“വീണു പോയ ഒരു സൈനികൻ, അദ്ദേഹം ഏത് രാജ്യക്കാരനായാലും, മരണാനന്തര ബഹുമതി അർഹിക്കുന്നു. ഇന്ത്യൻ സൈന്യം ഈ വിശ്വാസത്തിനൊപ്പം നിൽക്കുന്നു. ലോകത്തിന് മുന്നിൽ ഇതാണ് ഇന്ത്യൻ സൈന്യം,” കരസേന കൂട്ടിച്ചേർത്തു.