ഇന്ത്യയിൽ കോവിഡ് ബാധിതർ 17 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 57,118 രോഗികൾ, 764 മരണം

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി.

764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടർന്നുള്ള മരണം 36,511 ആയി ഉയർന്നു.

തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയിൽ ഇന്ന് 2083 പേർക്ക് കോവിഡ്. 11 മരണം. ഹൈദരാബാദിൽ മാത്രം 578 രോഗികൾ. 17754 പേർ ചികിത്സയിൽ. 64786 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കർണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.‌

ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,93,58,659 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 5,25,689 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആർ പറയുന്നു.