24 മണിക്കൂറിനിടെ 52,050 പേർക്ക് രോഗബാധ, 803 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു

Advertisement

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 52,050 ആളുകള്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. 18,55,746 ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 803 പേരാണ്, ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38,938 ആയി. രാജ്യത്ത് 586298 ആളുകളാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 1230510 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റ് മൂന്നിന് രാജ്യത്ത് ആകെ 6,61,892 കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. നിലവില്‍ ആകെ നടന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,08,64,750 ആയി.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,97,175 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 1,16,72,615 പേർക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാ​ഗങ്ങളിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുമ്പിൽ നിൽക്കുന്ന അമേരിക്കയിൽ  ഇതുവരെ 48,62,174 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു.