ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് ആക്രമണം; നാല് പേർക്ക് പരിക്ക്

ജമ്മു കശ്മീരിൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇന്ന് ഉച്ചയോടെ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞ് രണ്ട് സാധാരണക്കാർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കശ്മീർ സോൺ പൊലീസ് ട്വീറ്റിൽ അറിയിച്ചു.

നഗരഹൃദയത്തിലെ പ്രതാപ് പാർക്കിന് സമീപമുള്ള സെൻട്രൽ റിസർവ് പോലീസ് സേനയിലെ (സിആർ‌പി‌എഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ വർഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഇവിടം.